പരസ്യങ്ങള്‍ക്ക് വിളിക്കുക :8547526441

അറിയിപ്പ്

ഈ ബ്ലോഗും അനുബദ്ധ വിവരണങ്ങളും ദേവ് മീഡിയ എന്ന വാര്‍ത്താ ഏജന്‍സിക്ക് കൈമാറ്റം ചെയ്യപെട്ടിരിക്കുന്നു കൂടുതല്‍ അറിയാന്‍ www.devmedia.live അല്ലെങ്കില്‍ entethodupuzha.devmedia.live സന്ദര്‍ശിക്കുക

Headlines News :
Facebook chat colour full ചന്ദ്രന് ചുറ്റും പ്രഭാവലയം കടുത്ത വരള്‍ച്ചാ സൂചന ക്രിസ്തുമസ് ആശംസകള്‍ #htmlcaption
entethodupuzha.com-Thodupuzha news

ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചു

Written By ദേവന്‍ on Monday, August 19, 2013 | 11:16 AM

ജുഡീഷ്യല്‍ അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന വാര്‍ത്ത ഉമ്മന്‍ചാണ്ടി നിഷേധിച്ചു

രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവ്; ഡോളറൊന്നിന് 63.22 രൂപ

ന്യൂഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ വീണ്ടും റെക്കോര്‍ഡ് ഇടിവ്. ഡോളറിനെതിരെ 63.22 രൂപയാണ് ഇന്നത്തെ മൂല്യം. ശനിയാഴ്ച്ചത്തെ 62.03 എന്ന നിരക്കായിരുന്നു ഇതിനു മുമ്പുണ്ടായിരുന്ന വലിയ തകര്‍ച്ച.
എണ്ണ ഇറക്കുമതിക്കാരില്‍ നിന്ന് യുഎസ് ഡോളറിന് ഡിമാന്റ് ഉണ്ടായതാണ് രൂപയ്ക്ക വീണ്ടും തിരിച്ചടിയായത്.
രൂപയുടെ മൂല്യത്തകര്‍ച്ച നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും സ്വീകരിച്ച നടപടികള്‍ ലക്ഷ്യം കാണാത്തതും ഇടിവ് തുടരാന്‍ കാരണമായി. ധനലഭ്യത കുറയ്ക്കാനും ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം പരിമിതപ്പെടുത്താനുമുള്ള റിസര്‍വ് ബാങ്കിന്റെ നടപടികള്‍ ഫലം കണ്ടില്ല. അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.
രൂപയുടെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്ത് നിന്ന് പിന്‍വലിയാനാണ് സാധ്യത. സെബിയുടെ കണക്ക് പ്രകാരം 563 കോടി രൂപയുടെ ഓഹരികള്‍ ഇതിനകം തന്നെ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രൂപയുടെ മൂല്യതകര്‍ച്ച ഓഹരി വിപണിയേയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും മോശപ്പെട്ട തുടക്കമാണ് രേഖപ്പെടുത്തിയത്.

സെന്‍സര്‍ ബോര്‍ഡില്‍ നിന്നും ശാലുവിനെ മാറ്റും

Written By ദേവന്‍ on Sunday, July 7, 2013 | 10:45 AM

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പൊലീസ് അറസ്റ്റുചെയ്ത നടി ശാലു മേനോനെ കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ നിന്നും മാറ്റുമെന്ന് റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെട്ടവര്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകാന്‍ പാടില്ലെന്ന് നിയമമുണ്ട്. ഇത് പ്രകാരമാണ് ശാലുവിനെ മറ്റാന്‍ തീരുമാനിച്ചത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടല്‍ കാരണമാണ് ശാലുമേനോന് കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡില്‍ അംഗത്വം ലഭിച്ചതെന്നാണ് പറയപ്പെടുന്നത്. സോളാര്‍ തട്ടിപ്പ് പുറത്തായപ്പോള്‍ത്തന്നെ ശാലുവിന്റെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തെക്കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.

Karbonn Titanium S9 IPS launched at Rs. 19,990

Handset manufacturer Karbonn Mobiles has launched its latest smartphone Titanium S9 IPS with high definition, enhanced battery life along with a 13MP auto-focus rear camera.
The handset, priced at Rs. 19,990, comes with a 13.9 cm screen, offering 16 million colour output and is based
"The launch of the device initiates our foray into the HD IPS smartphone category wherein we seek to satiate the consumer needs with the best-in-class technological innovations," Karbonn Mobiles executive director, Shashin Devsare said.
Karbonn Titanium S9 comes with a capacitive screen, 1.2GHz quad core processor, 13 MP auto focus rear camera and a 5MP front camera. It has an internal memory of 16GB, the statement added.

ഫെയ്സ്ബുക്ക് ചാറ്റ് മെസ്സെജ് ഫോണ്ട് മാറ്റാം

Written By ദേവന്‍ on Tuesday, November 27, 2012 | 10:40 PM

നിങ്ങളുടെ കൂട്ടുകാരനൊ കൂട്ടുകാരിക്കൊ ഇന്നി വിവിധ തരത്തിലുള്ള ഫോണ്ടുകളില്‍ ചാറ്റ് മെസ്സേജ് അയക്കു വളരെ എളുപ്പത്തില്‍ അതിനായി ഇവിടെ ക്ലിക്കു ചെയ്യു.

ബസില്‍ നിന്നും വീട്ടമ്മയുടെ ആറുപവന്റെ മാല കവര്‍ന്നു

തൊടുപുഴ: പ്രൈവറ്റ് ബസില്‍ യാത്രക്കിടെ വീട്ടമ്മയുടെ ആറുപവന്റെ മാല കവര്‍ച്ച ചെയ്യപ്പെട്ടു. യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും കുറ്റവാളിയെയോ മാലയോ കണ്ടെത്തിയില്ല. തൊടുപുഴ പാലാ റൂട്ടില്‍ ഓടുന്ന മേരിമാതാ ബസിലാണു സംഭവം.നഗരത്തില്‍ ഈയിടെ ബസില്‍ മോക്ഷണങ്ങള്‍ ഏറിവരുകയാണു

ലോഫ്ളോര്‍ ബസ് സര്‍വീസുകളുടെ എണ്ണം അഞ്ചാക്കി

Written By ദേവന്‍ on Monday, November 26, 2012 | 2:56 AM


തൊടുപുഴ ലോഫ്ളോര്‍ ബസ് സര്‍വീസുകളുടെ എണ്ണം ശനിയാഴ്ച മുതല്‍ അഞ്ചാക്കി ഉയര്‍ത്തി. യത്രക്കാരുടെ തിരക്കു കണക്കിലെടുത്താണു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചത്

'ഉറുമി’ വിനയായി, പൃഥ്വിരാജിനെതിരെ വാറണ്ട്

Written By ദേവന്‍ on Sunday, November 25, 2012 | 12:51 PM

നടന്‍ പൃഥ്വിരാജിനെതിരെ സിവില്‍ വാറണ്ട്. പൃഥ്വി നിര്‍മ്മിച്ച് നായകനായ ‘ഉറുമി’ എന്ന സിനിമയില്‍ പകര്‍പ്പാവകാശം ലംഘിച്ച് സംഗീതം ഉപയോഗിച്ച കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് പൃഥ്വിക്ക് വാറണ്ട് അയച്ചത് പൃഥ്വിരാജിനെ കൂടാതെ ഉറുമിയുടെ സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കും വാറണ്ട് അയച്ചിട്ടുണ്ട്. വാറണ്ട് നടപ്പാക്കാനുള്ള നിര്‍ദ്ദേശം തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറിയിരിക്കുകയാണ്. ‘ആഗസ്റ്റ് സിനിമ’യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ്‌ ശിവനും ഷാജി നടേശനും ചേര്‍ന്ന് കോടികള്‍ മുടക്കി ബിഗ് ബജറ്റിലാണ് ‘ഉറുമി’ നിര്‍മ്മിച്ചത്. ദീപക് ദേവായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയിലാണ്‌ പൃഥ്വിക്കും സന്തോഷ്‌ ശിവനും ഷാജി നടേശനും വാറണ്ട് അയച്ചിരിക്കുന്നത്.

ചന്ദ്രന് ചുറ്റും പ്രഭാവലയം കടുത്ത വരള്‍ച്ചാ സൂചന


ഫോട്ടോ: ഹരി കൃഷ്ണന്‍
ഞായറാഴ്ച്ച  രാത്രി ചന്ദ്രന് ചുറ്റും കാണപെട്ട പ്രഭാവലയം (22° halo) തൊടുപുഴ ആനക്കൂട് ഭാഗത്തുനിന്നുള്ള ചിത്രം.മഴ കുറയുമ്പോളാണ്  ഇത്തരം പ്രഭാവലയങ്ങള്‍ അന്തരീക്ഷത്തില്‍ രൂപം കൊള്ളൂന്നത്. ജലംഘനീഭവിച്ച് മേഘങ്ങള്‍ ഉണ്ടാകുമ്പോള്‍   അതിനകത്തുളള പരലുകള്‍ അപൂര്‍വമായി 22 ഡിഗ്രി ശീര്‍ഷ (പ്രിസണ്‍) കോണിന്‍റെ രൂപത്തിലാകും. അതിലൂടെ  പ്രകാശം കടന്നുവരുന്പോഴാണ്  ഇത്തരം പ്രഭാവലയങ്ങള്‍ കാണാനാകുന്നത്.  ചിതറിയ മേഘങ്ങളുള്ള അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം കാണപ്പെടുക. സിറസ് മേഘങ്ങള്‍ എന്നാണ് ഇത്തരം ആകാശം അറിയപ്പെടുക.  മേഘങ്ങള്‍ രൂപപ്പെടുന്ന ഉയരത്തില്‍ വായുവേഗം കുറയുന്നതാണ് ഇതിന് പ്രധാന കാരണം.  വരള്‍ച്ച വരുമ്പോഴാണ്  ഇത്തരം വലയങ്ങള്‍ കാണപ്പെടുക.

ഡയറ്റ്‌ ലാബ്‌ യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്‌

Written By ദേവന്‍ on Saturday, November 24, 2012 | 9:02 PM

തൊടുപുഴ ഡയറ്റ്‌ ലാബ്‌ യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം പ്രൈമറി അധ്യാപകന്റെ ഒഴിവിലേയ്‌ക്ക് താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ അധ്യാപകനെ നിയമിക്കാനുള്ള ഇന്റര്‍വ്യൂ 25 ന്‌ രാവിലെ 11 ന്‌ ഡയറ്റ്‌ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ള ടി.ടി.സി. പാസായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്‌ പ്രിന്‍സിപ്പല്‍ അറിയിച്ചു.
മലയാളം ഫൊണ്ട്

വാര്‍ത്തകള്‍

Filim News

ആരോഗ്യം

ആരോഗ്യം
 
Support : Copyright © 2011.entethodupuzha.com All Rights Reserved
Powered by Electrosign