ഓര്‍ഡിനറി’ ഒരു സാധാരണ ചിത്രമായിരുന്നു. ലാളിത്യമുള്ള ഒരു ചെറിയ ചിത്രം. പക്ഷേ അത് നേടിയ വിജയം ചെറുതായിരുന്നില്ല. കോടികള്‍ വാരിയ മിന്നുന്ന ബോക്സോഫീസ് നേട്ടമാണ് ഓര്‍ഡിനറി സൃഷ്ടിച്ചത്. സുഗീത് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ഓര്‍ഡിനറി മലയാളത്തില്‍ ഒരു പുതിയ കൂട്ടുകെട്ടും സൃഷ്ടിച്ചു - ബിജുമേനോനും കുഞ്ചാക്കോ ബോബനും. ഓര്‍ഡിനറിക്ക് ശേഷം മലയാള സിനിമയുടെ ഏറ്റവും മൂല്യമുള്ള സക്സസ് ഫോര്‍മുലയായി ഈ ടീം മാറി. ഓര്‍ഡിനറി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. കരു പഴനിയപ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജന്നല്‍ ഓരം’ എന്നാണ് ചിത്രത്തിന് പേര്. വിമല്‍, വിദര്‍ത്ഥ് എന്നിവരാണ് നായകന്‍മാര്‍. മനീഷയും പൂര്‍ണയും നായികമാരാകും. പാര്‍ത്ഥിപനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.