പരസ്യങ്ങള്‍ക്ക് വിളിക്കുക :8547526441

അറിയിപ്പ്

ഈ ബ്ലോഗും അനുബദ്ധ വിവരണങ്ങളും ദേവ് മീഡിയ എന്ന വാര്‍ത്താ ഏജന്‍സിക്ക് കൈമാറ്റം ചെയ്യപെട്ടിരിക്കുന്നു കൂടുതല്‍ അറിയാന്‍ www.devmedia.live അല്ലെങ്കില്‍ entethodupuzha.devmedia.live സന്ദര്‍ശിക്കുക

Headlines News :
Showing posts with label സിനിമാ വാര്‍ത്ത. Show all posts
Showing posts with label സിനിമാ വാര്‍ത്ത. Show all posts

'ഉറുമി’ വിനയായി, പൃഥ്വിരാജിനെതിരെ വാറണ്ട്

Written By ദേവന്‍ on Sunday, November 25, 2012 | 12:51 PM

നടന്‍ പൃഥ്വിരാജിനെതിരെ സിവില്‍ വാറണ്ട്. പൃഥ്വി നിര്‍മ്മിച്ച് നായകനായ ‘ഉറുമി’ എന്ന സിനിമയില്‍ പകര്‍പ്പാവകാശം ലംഘിച്ച് സംഗീതം ഉപയോഗിച്ച കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് പൃഥ്വിക്ക് വാറണ്ട് അയച്ചത് പൃഥ്വിരാജിനെ കൂടാതെ ഉറുമിയുടെ സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കും വാറണ്ട് അയച്ചിട്ടുണ്ട്. വാറണ്ട് നടപ്പാക്കാനുള്ള നിര്‍ദ്ദേശം തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറിയിരിക്കുകയാണ്. ‘ആഗസ്റ്റ് സിനിമ’യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ്‌ ശിവനും ഷാജി നടേശനും ചേര്‍ന്ന് കോടികള്‍ മുടക്കി ബിഗ് ബജറ്റിലാണ് ‘ഉറുമി’ നിര്‍മ്മിച്ചത്. ദീപക് ദേവായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയിലാണ്‌ പൃഥ്വിക്കും സന്തോഷ്‌ ശിവനും ഷാജി നടേശനും വാറണ്ട് അയച്ചിരിക്കുന്നത്.

ഓര്‍ഡിനറി തമിഴിലേക്ക് - ജന്നല്‍ ഓരം!

Written By ദേവന്‍ on Saturday, November 24, 2012 | 4:00 AM

ഓര്‍ഡിനറി’ ഒരു സാധാരണ ചിത്രമായിരുന്നു. ലാളിത്യമുള്ള ഒരു ചെറിയ ചിത്രം. പക്ഷേ അത് നേടിയ വിജയം ചെറുതായിരുന്നില്ല. കോടികള്‍ വാരിയ മിന്നുന്ന ബോക്സോഫീസ് നേട്ടമാണ് ഓര്‍ഡിനറി സൃഷ്ടിച്ചത്. സുഗീത് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ഓര്‍ഡിനറി മലയാളത്തില്‍ ഒരു പുതിയ കൂട്ടുകെട്ടും സൃഷ്ടിച്ചു - ബിജുമേനോനും കുഞ്ചാക്കോ ബോബനും. ഓര്‍ഡിനറിക്ക് ശേഷം മലയാള സിനിമയുടെ ഏറ്റവും മൂല്യമുള്ള സക്സസ് ഫോര്‍മുലയായി ഈ ടീം മാറി. ഓര്‍ഡിനറി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. കരു പഴനിയപ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജന്നല്‍ ഓരം’ എന്നാണ് ചിത്രത്തിന് പേര്. വിമല്‍, വിദര്‍ത്ഥ് എന്നിവരാണ് നായകന്‍‌മാര്‍. മനീഷയും പൂര്‍ണയും നായികമാരാകും. പാര്‍ത്ഥിപനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളം ഫൊണ്ട്

വാര്‍ത്തകള്‍

 
Support : Copyright © 2011.entethodupuzha.com All Rights Reserved
Powered by Electrosign