നിങ്ങളുടെ കൂട്ടുകാരനൊ കൂട്ടുകാരിക്കൊ ഇന്നി വിവിധ തരത്തിലുള്ള ഫോണ്ടുകളില്‍ ചാറ്റ് മെസ്സേജ് അയക്കു വളരെ എളുപ്പത്തില്‍ അതിനായി ഇവിടെ ക്ലിക്കു ചെയ്യു.
10:40 PM
ഫെയ്സ്ബുക്ക് ചാറ്റ് മെസ്സെജ് ഫോണ്ട് മാറ്റാം
Written By ദേവന്‍ on Tuesday, November 27, 2012 | 10:40 PM
2:33 AM
ബസില്‍ നിന്നും വീട്ടമ്മയുടെ ആറുപവന്റെ മാല കവര്‍ന്നു
തൊടുപുഴ: പ്രൈവറ്റ് ബസില്‍ യാത്രക്കിടെ വീട്ടമ്മയുടെ ആറുപവന്റെ മാല കവര്‍ച്ച ചെയ്യപ്പെട്ടു. യാത്രക്കാരെ മുഴുവന്‍ പരിശോധിച്ചെങ്കിലും കുറ്റവാളിയെയോ മാലയോ കണ്ടെത്തിയില്ല. തൊടുപുഴ പാലാ റൂട്ടില്‍ ഓടുന്ന മേരിമാതാ ബസിലാണു സംഭവം.നഗരത്തില്‍ ഈയിടെ ബസില്‍ മോക്ഷണങ്ങള്‍ ഏറിവരുകയാണു
2:56 AM
ലോഫ്ളോര്‍ ബസ് സര്‍വീസുകളുടെ എണ്ണം അഞ്ചാക്കി
Written By ദേവന്‍ on Monday, November 26, 2012 | 2:56 AM
12:51 PM
'ഉറുമി’ വിനയായി, പൃഥ്വിരാജിനെതിരെ വാറണ്ട്
Written By ദേവന്‍ on Sunday, November 25, 2012 | 12:51 PM
നടന്‍ പൃഥ്വിരാജിനെതിരെ സിവില്‍ വാറണ്ട്. പൃഥ്വി നിര്‍മ്മിച്ച് നായകനായ ‘ഉറുമി’ എന്ന സിനിമയില്‍ പകര്‍പ്പാവകാശം ലംഘിച്ച് സംഗീതം ഉപയോഗിച്ച കേസിലാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റ് നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് പൃഥ്വിക്ക് വാറണ്ട് അയച്ചത്
പൃഥ്വിരാജിനെ കൂടാതെ ഉറുമിയുടെ സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കും വാറണ്ട് അയച്ചിട്ടുണ്ട്. വാറണ്ട് നടപ്പാക്കാനുള്ള നിര്‍ദ്ദേശം തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറിയിരിക്കുകയാണ്.
‘ആഗസ്റ്റ് സിനിമ’യുടെ ബാനറില്‍ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് കോടികള്‍ മുടക്കി ബിഗ് ബജറ്റിലാണ് ‘ഉറുമി’ നിര്‍മ്മിച്ചത്. ദീപക് ദേവായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചത്. സിനിമയുടെ നിര്‍മ്മാതാക്കള്‍ എന്ന നിലയിലാണ് പൃഥ്വിക്കും സന്തോഷ് ശിവനും ഷാജി നടേശനും വാറണ്ട് അയച്ചിരിക്കുന്നത്.
11:29 AM
ഞായറാഴ്ച്ച രാത്രി ചന്ദ്രന് ചുറ്റും കാണപെട്ട പ്രഭാവലയം (22° halo) തൊടുപുഴ ആനക്കൂട് ഭാഗത്തുനിന്നുള്ള ചിത്രം.മഴ കുറയുമ്പോളാണ് ഇത്തരം പ്രഭാവലയങ്ങള്‍ അന്തരീക്ഷത്തില്‍ രൂപം
കൊള്ളൂന്നത്. ജലംഘനീഭവിച്ച് മേഘങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനകത്തുളള
പരലുകള്‍ അപൂര്‍വമായി
22 ഡിഗ്രി ശീര്‍ഷ (പ്രിസണ്‍) കോണിന്‍റെ രൂപത്തിലാകും. അതിലൂടെ പ്രകാശം
കടന്നുവരുന്പോഴാണ്
ഇത്തരം പ്രഭാവലയങ്ങള്‍ കാണാനാകുന്നത്. ചിതറിയ മേഘങ്ങളുള്ള
അന്തരീക്ഷത്തിലാണ് ഈ പ്രതിഭാസം
കാണപ്പെടുക. സിറസ് മേഘങ്ങള്‍ എന്നാണ് ഇത്തരം ആകാശം അറിയപ്പെടുക. മേഘങ്ങള്‍
രൂപപ്പെടുന്ന ഉയരത്തില്‍ വായുവേഗം കുറയുന്നതാണ് ഇതിന് പ്രധാന
കാരണം. വരള്‍ച്ച വരുമ്പോഴാണ് ഇത്തരം വലയങ്ങള്‍ കാണപ്പെടുക.
ചന്ദ്രന് ചുറ്റും പ്രഭാവലയം കടുത്ത വരള്‍ച്ചാ സൂചന
![]() |
ഫോട്ടോ: ഹരി കൃഷ്ണന്‍ |
9:02 PM
ഡയറ്റ് ലാബ് യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്
Written By ദേവന്‍ on Saturday, November 24, 2012 | 9:02 PM
തൊടുപുഴ ഡയറ്റ് ലാബ് യു.പി. സ്‌കൂളില്‍ എല്‍.പി. വിഭാഗം പ്രൈമറി
അധ്യാപകന്റെ ഒഴിവിലേയ്‌ക്ക് താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ അധ്യാപകനെ
നിയമിക്കാനുള്ള ഇന്റര്‍വ്യൂ 25 ന് രാവിലെ 11 ന് ഡയറ്റ് ഓഫീസില്‍
നടക്കും. താല്‍പര്യമുള്ള ടി.ടി.സി. പാസായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത
തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന്
പ്രിന്‍സിപ്പല്‍ അറിയിച്ചു.
8:59 PM
ഏലം കര്‍ഷക സെമിനാര്‍ ഇന്ന്
ഏലം കര്‍ഷക സെമിനാര്‍, ഇന്നു ഉച്ചകഴിഞ്ഞ രണ്ടിന് അണക്കര എസ്.എന്‍.ഡി.പി ഹാളില്‍ വെച്ചു നടത്തും
8:58 PM
അഞ്ചേരി ബേബി വധം രണ്ട് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാന്‍ സാധ്യത
അഞ്ചേരി ബേബി വധക്കേസില്‍ എം.എം.മണിയെ കൂടാതെ മറ്റ് രണ്ട് പ്രതികളെ കൂടി ഉടന്‍
അറസ്‌റ്റു ചെയ്‌തേക്കുമെന്ന് സൂചന.
5:08 AM
തൊടുപുഴ വിഞ്ജാനമാതാ പള്ളി തിരുനാള്‍
തൊടുപുഴ ഈസ്റ്റ് വിഞ്ജാനമാതാ പള്ളിയില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാ മാതാവിന്റെ തിരുനാള്‍ നവംബര്‍ 24, 25 ശനി ഞായര്‍ ദിവസങ്ങളില്‍
4:00 AM
ഓര്‍ഡിനറി’ ഒരു സാധാരണ ചിത്രമായിരുന്നു. ലാളിത്യമുള്ള ഒരു ചെറിയ ചിത്രം. പക്ഷേ അത് നേടിയ വിജയം ചെറുതായിരുന്നില്ല. കോടികള്‍ വാരിയ മിന്നുന്ന ബോക്സോഫീസ് നേട്ടമാണ് ഓര്‍ഡിനറി സൃഷ്ടിച്ചത്. സുഗീത് എന്ന നവാഗത സംവിധായകന്‍ ഒരുക്കിയ ഓര്‍ഡിനറി മലയാളത്തില്‍ ഒരു പുതിയ കൂട്ടുകെട്ടും സൃഷ്ടിച്ചു - ബിജുമേനോനും കുഞ്ചാക്കോ ബോബനും. ഓര്‍ഡിനറിക്ക് ശേഷം മലയാള സിനിമയുടെ ഏറ്റവും മൂല്യമുള്ള സക്സസ് ഫോര്‍മുലയായി ഈ ടീം മാറി. ഓര്‍ഡിനറി തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് പുതിയ വാര്‍ത്ത. കരു പഴനിയപ്പനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ജന്നല്‍ ഓരം’ എന്നാണ് ചിത്രത്തിന് പേര്. വിമല്‍, വിദര്‍ത്ഥ് എന്നിവരാണ് നായകന്‍മാര്‍. മനീഷയും പൂര്‍ണയും നായികമാരാകും. പാര്‍ത്ഥിപനും സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഓര്‍ഡിനറി തമിഴിലേക്ക് - ജന്നല്‍ ഓരം!
Subscribe to:
Posts (Atom)